6 തുടർന്ന്, ദാവീദ് ഹിത്യനായ അഹിമേലെക്കിനോടും+ സെരൂയയുടെ മകനും+ യോവാബിന്റെ സഹോദരനും ആയ അബീശായിയോടും,+ “പാളയത്തിൽ ശൗലിന്റെ അടുത്തേക്ക് ആരാണ് എന്റെകൂടെ പോരുന്നത്” എന്നു ചോദിച്ചു. അപ്പോൾ അബീശായി, “ഞാൻ വരാം” എന്നു മറുപടി പറഞ്ഞു.
2 ദാവീദ് ആളുകളിൽ മൂന്നിലൊന്നിനെ യോവാബിന്റെ+ കീഴിലും മൂന്നിലൊന്നിനെ യോവാബിന്റെ സഹോദരനും സെരൂയയുടെ+ മകനും ആയ അബീശായിയുടെ+ കീഴിലും മൂന്നിലൊന്നിനെ ഗിത്ത്യനായ ഇഥായിയുടെ+ കീഴിലും ആക്കി അയച്ചു. രാജാവ് അവരോട്, “ഞാനും നിങ്ങളുടെകൂടെ വരുന്നു” എന്നു പറഞ്ഞു.