-
ആവർത്തനം 11:13-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 “ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകൾ അനുസരിക്കാൻ നിങ്ങൾ ഉത്സാഹമുള്ളവരായിരിക്കണം. നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ ദൈവത്തെ സേവിക്കുകയും വേണം.+ അങ്ങനെ ചെയ്‌താൽ 14 ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്ത് മഴ പെയ്യിക്കും—മുൻമഴയും പിൻമഴയും നിങ്ങൾക്കു ലഭിക്കും; നിങ്ങൾ നിങ്ങളുടെ ധാന്യവും പുതുവീഞ്ഞും എണ്ണയും ശേഖരിക്കും.+ 15 ഞാൻ നിങ്ങളുടെ നിലങ്ങളിൽ മൃഗങ്ങൾക്ക് ആഹാരമായി പുല്ലു മുളപ്പിക്കും. അങ്ങനെ നിങ്ങൾ തിന്ന് തൃപ്തരാകും.+
-