-
യശയ്യ 15:4-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
അതുകൊണ്ട് മോവാബിലെ ആയുധധാരികൾ ഉറക്കെ വിളിക്കുന്നു.
അവൻ പേടിച്ചുവിറയ്ക്കുന്നു.
5 എന്റെ ഹൃദയം മോവാബിനെ ഓർത്ത് തേങ്ങുന്നു.
അവിടെനിന്നുള്ള അഭയാർഥികൾ സോവരും+ എഗ്ലത്ത്-ശെലീശിയയും+ വരെ ഓടിപ്പോയിരിക്കുന്നു.
അവർ കരഞ്ഞുകൊണ്ട് ലൂഹീത്തുകയറ്റം കയറുന്നു.
തങ്ങൾക്കു വന്ന ദുരന്തം ഓർത്ത് ഹോരോനയീമിലേക്കുള്ള വഴിയിൽ അവർ നിലവിളിക്കുന്നു.+
6 നിമ്രീമിലെ നീരുറവ് വറ്റിവരണ്ടു;
പച്ചപ്പുല്ലെല്ലാം കരിഞ്ഞുപോയി,
പുൽച്ചെടികൾ കരിഞ്ഞ് പച്ചപ്പ് ഇല്ലാതായിരിക്കുന്നു.
-