-
യിരെമ്യ 31:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 വടക്കുള്ള ദേശത്തുനിന്ന് ഞാൻ അവരെ തിരികെ കൊണ്ടുവരുന്നു.+
ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന് ഞാൻ അവരെ കൂട്ടിച്ചേർക്കും.+
അവരുടെ കൂട്ടത്തിൽ അന്ധനും മുടന്തനും+
ഗർഭിണിയും പ്രസവിക്കാറായവളും എല്ലാമുണ്ടാകും.
ഒരു മഹാസഭയായി അവർ ഇവിടെ മടങ്ങിയെത്തും.+
പ്രീതിക്കായി യാചിക്കുന്ന അവരെ ഞാൻ വഴിനയിക്കും.
വെള്ളമുള്ള അരുവികളിലേക്കു* ഞാൻ അവരെ നടത്തും.+
അവരുടെ കാൽ ഇടറാത്ത, നിരപ്പായ വഴിയിലൂടെ ഞാൻ അവരെ കൊണ്ടുപോകും.
കാരണം, ഞാൻ ഇസ്രായേലിന്റെ അപ്പനാണ്; എഫ്രയീം എന്റെ മൂത്ത മകനും.”+
-