16 ഇതു ജനതകളെ അറിയിക്കുക;
യരുശലേമിന് എതിരെ ഇതു ഘോഷിക്കുക.”
“ഒരു ദൂരദേശത്തുനിന്ന് പടയാളികൾ വരുന്നു;
യഹൂദാനഗരങ്ങൾക്കു നേരെ അവർ അവരുടെ ശബ്ദം ഉയർത്തും.
17 വയലിനു കാവൽ നിൽക്കുന്നവരെപ്പോലെ അവർ അവളെ വളയുന്നു;+
കാരണം, അവൾ എന്നെ ധിക്കരിച്ചു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.