-
യഹസ്‌കേൽ 3:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നിന്റെ മുന്നിലുള്ള* ഈ ചുരുൾ തിന്നിട്ട് ചെന്ന് ഇസ്രായേൽഗൃഹത്തോടു സംസാരിക്കണം.”+
2 അപ്പോൾ ഞാൻ എന്റെ വായ് തുറന്നു. ദൈവം ആ ചുരുൾ എനിക്കു തിന്നാൻ തന്നു. 3 ദൈവം എന്നോട് ഇങ്ങനെയും പറഞ്ഞു: “മനുഷ്യപുത്രാ, ഞാൻ തരുന്ന ഈ ചുരുൾ തിന്ന് നിന്റെ വയറു നിറയ്‌ക്കുക.” അപ്പോൾ ഞാൻ അതു തിന്നുതുടങ്ങി. അത് എന്റെ വായിൽ തേൻപോലെ മധുരിച്ചു.+
-
-
വെളിപാട് 10:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ഞാൻ ദൂതന്റെ അടുത്ത് ചെന്ന് ആ ചെറിയ ചുരുൾ ചോദിച്ചു. ദൂതൻ എന്നോടു പറഞ്ഞു: “നീ ഇതു വാങ്ങി കഴിക്കുക.+ ഇതു നിന്റെ വയറ്റിൽ ചെല്ലുമ്പോൾ കയ്‌പ് അനുഭവപ്പെടുമെങ്കിലും വായിൽ തേൻപോലെ മധുരിക്കും.” 10 ഞാൻ ആ ചെറിയ ചുരുൾ ദൂതന്റെ കൈയിൽനിന്ന് വാങ്ങി കഴിച്ചു.+ അത് എന്റെ വായിൽ തേൻപോലെ മധുരിച്ചെങ്കിലും+ വയറ്റിൽ ചെന്നപ്പോൾ കയ്‌പ് അനുഭവപ്പെട്ടു.
-