-
1 രാജാക്കന്മാർ 14:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 യഹൂദ യഹോവയുടെ മുമ്പാകെ തിന്മ പ്രവർത്തിച്ചുകൊണ്ടിരുന്നു.+ അവർ ചെയ്‌ത പാപങ്ങളിലൂടെ അവരുടെ പൂർവികരെക്കാൾ അധികം അവർ ദൈവത്തെ പ്രകോപിപ്പിച്ചു.+ 23 അവരും ഉയർന്ന എല്ലാ കുന്നിന്മേലും+ തഴച്ചുവളരുന്ന ഓരോ വൃക്ഷത്തിൻകീഴിലും+ തങ്ങൾക്കുവേണ്ടി ആരാധനാസ്ഥലങ്ങളും* പൂജാസ്തംഭങ്ങളും പൂജാസ്തൂപങ്ങളും നിർമിച്ചു.+
-
-
യഹസ്‌കേൽ 6:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അവരിൽ കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങൾ, അവർ മ്ലേച്ഛവിഗ്രഹങ്ങളെ പ്രസാദിപ്പിക്കാൻവേണ്ടി സൗരഭ്യയാഗങ്ങൾ* അർപ്പിച്ച വൻവൃക്ഷങ്ങളുടെ ശിഖരങ്ങൾക്കു കീഴെയും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ ഇടയിലും+ യാഗപീഠങ്ങൾക്കു ചുറ്റിലും+ ഉയരമുള്ള സകല കുന്നുകളിലും എല്ലാ മലമുകളിലും ഇലത്തഴപ്പുള്ള മരങ്ങളുടെ ചുവട്ടിലും ചിതറിക്കിടക്കുമ്പോൾ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+
-