-
ആവർത്തനം 12:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 നിങ്ങൾ ഓടിച്ചുകളയുന്ന ജനതകൾ അവരുടെ ദൈവങ്ങളെ സേവിച്ചിരുന്ന എല്ലാ സ്ഥലങ്ങളും നിങ്ങൾ നശിപ്പിക്കണം.+ ഉയർന്ന മലകളിലാകട്ടെ കുന്നുകളിലാകട്ടെ തഴച്ചുവളരുന്ന മരങ്ങളുടെ കീഴിലാകട്ടെ അത്തരം സ്ഥലങ്ങളെല്ലാം നിങ്ങൾ പൂർണമായും നശിപ്പിച്ചുകളയണം. 3 അവരുടെ യാഗപീഠങ്ങൾ ഇടിച്ചുകളയണം; അവരുടെ പൂജാസ്തംഭങ്ങൾ ഉടയ്ക്കുകയും+ പൂജാസ്തൂപങ്ങൾ* കത്തിച്ചുകളയുകയും വേണം; അവരുടെ ദൈവങ്ങളുടെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ വെട്ടിവീഴ്ത്തണം;+ അവയുടെ പേരുകൾപോലും ആ സ്ഥലത്തുനിന്ന് മായ്ച്ചുകളയണം.+
-
-
യിരെമ്യ 2:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
പക്ഷേ “ഞാൻ ആരെയും സേവിക്കാൻപോകുന്നില്ല” എന്നു പറഞ്ഞ്
-
-
ഹോശേയ 4:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 മലമുകളിൽ അവർ ബലി അർപ്പിക്കുന്നു.+
കുന്നിന്മുകളിൽ അവർ യാഗവസ്തുക്കൾ ദഹിപ്പിക്കുന്നു.*
ഓക്ക് മരത്തിന്റെയും സ്റ്റൊറാക്സ് മരത്തിന്റെയും
എല്ലാ വൻമരങ്ങളുടെയും ചുവട്ടിൽ അവർ ആരാധന കഴിക്കുന്നു;+
കാരണം അവിടെ നല്ല തണലുണ്ട്.
അതുകൊണ്ടാണ് നിങ്ങളുടെ പുത്രിമാർ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നത്,
നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിക്കുന്നത്.
-