-
2 രാജാക്കന്മാർ 17:10-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ഉയർന്ന എല്ലാ കുന്നുകളിലും തഴച്ചുവളരുന്ന എല്ലാ മരത്തിന്റെ ചുവട്ടിലും+ പൂജാസ്തംഭങ്ങളും പൂജാസ്‌തൂപങ്ങളും*+ ഉണ്ടാക്കി. 11 യഹോവ അവരുടെ മുന്നിൽനിന്ന് മറ്റു ദേശങ്ങളിലേക്ക് ഓടിച്ചുവിട്ട ജനതകളെപ്പോലെ അവരും ആരാധനാസ്ഥലങ്ങളിൽ യാഗവസ്തുക്കൾ ദഹിപ്പിച്ചു.*+ യഹോവയെ കോപിപ്പിക്കാനായി അവർ തെറ്റായ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു.
12 “നിങ്ങൾ അവയെ ആരാധിക്കരുത്!” എന്നു പറഞ്ഞ് യഹോവ വിലക്കിയിരുന്ന+ മ്ലേച്ഛവിഗ്രഹങ്ങളെത്തന്നെ*+ അവർ ആരാധിച്ചു.
-
-
യിരെമ്യ 2:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
പക്ഷേ “ഞാൻ ആരെയും സേവിക്കാൻപോകുന്നില്ല” എന്നു പറഞ്ഞ്
-
-
യഹസ്‌കേൽ 20:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 അവർക്കു കൊടുക്കുമെന്നു സത്യം ചെയ്‌ത ദേശത്തേക്കു ഞാൻ അവരെ കൊണ്ടുവന്നു.+ ഉയർന്ന കുന്നുകളും ഇലത്തഴപ്പുള്ള മരങ്ങളും+ ഒക്കെ കണ്ടപ്പോൾ എന്നെ പ്രകോപിപ്പിക്കുന്ന യാഗങ്ങളും ബലികളും അവർ അർപ്പിച്ചുതുടങ്ങി. പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അവർ അവരുടെ ബലികൾ അവിടെ അർപ്പിച്ചു. പാനീയയാഗങ്ങളും അവിടെ ഒഴിച്ചു.
-