3 പകരം ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു.+ ഇസ്രായേല്യരുടെ മുന്നിൽനിന്ന് യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ അനുകരിച്ച്+ ആഹാസ് സ്വന്തം മകനെ ദഹിപ്പിക്കുകപോലും* ചെയ്‌തു.+
31 സ്വന്തം മക്കളെ തീയിൽ ബലി അർപ്പിക്കാൻ+ അവർ ബൻ-ഹിന്നോം+ താഴ്‌വരയിലുള്ള* തോഫെത്തിൽ ആരാധനാസ്ഥലങ്ങൾ* പണിതിരിക്കുന്നു. ഇതു ഞാൻ കല്പിച്ചതല്ല; ഇങ്ങനെയൊരു കാര്യം എന്റെ മനസ്സിൽപ്പോലും വന്നിട്ടില്ല.’*+