18 ആകാശരാജ്ഞിക്ക്*+ അർപ്പിക്കാനുള്ള അടകൾ ഉണ്ടാക്കാൻ മക്കൾ വിറകു ശേഖരിക്കുന്നു, അപ്പന്മാർ തീ കത്തിക്കുന്നു, ഭാര്യമാർ മാവ് കുഴയ്ക്കുന്നു. എന്നെ ദേഷ്യം പിടിപ്പിക്കാൻ അവർ മറ്റു ദൈവങ്ങൾക്കു പാനീയയാഗങ്ങൾ അർപ്പിക്കുന്നു.+
29 ഈ നഗരത്തോടു പോരാടുന്ന കൽദയർ നഗരത്തിൽ കടന്ന് അതിനു തീ വെക്കും. അവർ അതു ചുട്ടുചാമ്പലാക്കും.+ ഏതെല്ലാം വീടുകളുടെ മുകളിൽവെച്ചാണോ എന്നെ കോപിപ്പിക്കാൻ ബാലിനു ബലികളും മറ്റു ദൈവങ്ങൾക്കു പാനീയയാഗങ്ങളും അർപ്പിച്ചത്,+ ആ വീടുകളും അവർ കത്തിക്കും.’