-
യിരെമ്യ 25:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 വടക്കുനിന്നുള്ള എല്ലാ ജനതകളെയും+ എന്റെ ദാസനായ ബാബിലോണിലെ നെബൂഖദ്നേസർ രാജാവിനെയും ഞാൻ വിളിച്ചുവരുത്തുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “എന്നിട്ട് അവരെ ഈ ദേശത്തിനും ഇവിടുത്തെ താമസക്കാർക്കും+ ചുറ്റുമുള്ള എല്ലാ ജനതകൾക്കും എതിരെ അയയ്‌ക്കും.+ ഞാൻ അവയെ നിശ്ശേഷം നശിപ്പിച്ച് ഒരു ഭീതികാരണവും പരിഹാസപാത്രവും ആക്കും. അവ എന്നേക്കുമായി നശിച്ചുകിടക്കും.
-
-
യിരെമ്യ 43:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 പിന്നെ അവരോടു പറയണം: ‘ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ബാബിലോൺരാജാവായ എന്റെ ദാസൻ നെബൂഖദ്‌നേസറിനെ*+ ഞാൻ ഇതാ, വിളിച്ചുവരുത്തുന്നു. ഞാൻ ഒളിച്ചുവെച്ച ഈ കല്ലുകളുടെ മുകളിൽത്തന്നെ ഞാൻ അവന്റെ സിംഹാസനം വെക്കും. അവയുടെ മുകളിൽ അവൻ അവന്റെ രാജകീയകൂടാരം ഉയർത്തും.+
-
-
ദാനിയേൽ 2:37, 38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
37 രാജാവേ, സ്വർഗസ്ഥനായ ദൈവം രാജ്യാധികാരവും ബലവും ശക്തിയും മഹത്ത്വവും തന്നിരിക്കുന്ന രാജാധിരാജാ,+ 38 എല്ലായിടത്തും താമസിക്കുന്ന മനുഷ്യരെയും കാട്ടുമൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും കൈയിൽ ഏൽപ്പിച്ച് അവയുടെയെല്ലാം ഭരണാധികാരിയായി ദൈവം വാഴിച്ച രാജാവേ,+ അങ്ങുതന്നെയാണു സ്വർണംകൊണ്ടുള്ള തല.+
-