17 അപ്പോൾ യിരെമ്യ സിദെക്കിയയോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: ‘ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാർക്ക് അങ്ങ് കീഴടങ്ങിയാൽ അങ്ങയുടെ ജീവൻ നഷ്ടപ്പെടില്ല. ഈ നഗരം തീക്കിരയാകുകയുമില്ല. അങ്ങും അങ്ങയുടെ വീട്ടുകാരും രക്ഷപ്പെടും.+