-
2 രാജാക്കന്മാർ 25:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 കൽദയർ യഹോവയുടെ ഭവനത്തിലെ ചെമ്പുതൂണുകളും+ ഉന്തുവണ്ടികളും+ യഹോവയുടെ ഭവനത്തിലുണ്ടായിരുന്ന ചെമ്പുകൊണ്ടുള്ള കടലും+ തകർത്ത് കഷണങ്ങളാക്കി. ആ ചെമ്പു മുഴുവൻ അവർ ബാബിലോണിലേക്കു കൊണ്ടുപോയി.+ 14 കൂടാതെ വീപ്പകളും കോരികകളും തിരി കെടുത്താനുള്ള കത്രികകളും പാനപാത്രങ്ങളും ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന ചെമ്പുകൊണ്ടുള്ള എല്ലാ ഉപകരണങ്ങളും കൊണ്ടുപോയി.
-
-
യിരെമ്യ 52:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 കൽദയർ യഹോവയുടെ ഭവനത്തിലെ ചെമ്പുതൂണുകളും+ ഉന്തുവണ്ടികളും+ യഹോവയുടെ ഭവനത്തിലുണ്ടായിരുന്ന ചെമ്പുകൊണ്ടുള്ള കടലും+ തകർത്ത് കഷണങ്ങളാക്കി. ആ ചെമ്പു മുഴുവൻ അവർ ബാബിലോണിലേക്കു കൊണ്ടുപോയി.+ 18 കൂടാതെ വീപ്പകളും കോരികകളും തിരി കെടുത്താനുള്ള കത്രികകളും കുഴിയൻപാത്രങ്ങളും+ പാനപാത്രങ്ങളും+ ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന ചെമ്പുകൊണ്ടുള്ള എല്ലാ ഉപകരണങ്ങളും കൊണ്ടുപോയി.
-
-
ദാനിയേൽ 5:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അങ്ങനെ, യരുശലേമിലുള്ള ദൈവഭവനത്തിലെ വിശുദ്ധമന്ദിരത്തിൽനിന്ന് എടുത്തുകൊണ്ടുപോന്ന സ്വർണപാത്രങ്ങൾ അവർ രാജസന്നിധിയിൽ കൊണ്ടുവന്നു. രാജാവും അദ്ദേഹത്തിന്റെ പ്രധാനികളും ഉപപത്നിമാരും വെപ്പാട്ടികളും അതിൽനിന്ന് കുടിച്ചു.
-