-
2 രാജാക്കന്മാർ 24:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 അങ്ങനെ അയാൾ യഹോയാഖീനെ+ ബാബിലോണിലേക്കു കൊണ്ടുപോയി.+ കൂടാതെ രാജമാതാവിനെയും രാജപത്നിമാരെയും കൊട്ടാരോദ്യോഗസ്ഥരെയും ദേശത്തെ പ്രധാനികളെയും യരുശലേമിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയി. 16 യോദ്ധാക്കളായുണ്ടായിരുന്ന 7,000 പേരെയും ശില്പികളും ലോഹപ്പണിക്കാരും* ആയ 1,000 പേരെയും ബാബിലോൺരാജാവ് പിടിച്ചുകൊണ്ടുപോയി. അവരെല്ലാം യുദ്ധപരിശീലനം നേടിയ വീരന്മാരായിരുന്നു.
-
-
യിരെമ്യ 24:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 യഹൂദാരാജാവായ യഹോയാക്കീമിന്റെ മകൻ+ യഖൊന്യയെയും*+ യഹൂദയിലെ പ്രഭുക്കന്മാരെയും ശില്പികളെയും ലോഹപ്പണിക്കാരെയും* ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവ് യരുശലേമിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയതിനു ശേഷം+ യഹോവ എനിക്ക് യഹോവയുടെ ആലയത്തിനു മുന്നിൽ വെച്ചിരിക്കുന്ന രണ്ടു കൊട്ട അത്തിപ്പഴം കാണിച്ചുതന്നു.
-