27 ‘പക്ഷേ എന്റെ ദാസനായ യാക്കോബേ, നീ പേടിക്കേണ്ടാ.
ഇസ്രായേലേ, പേടിക്കേണ്ടാ.+
ദൂരത്തുനിന്ന് ഞാൻ നിന്നെ രക്ഷിക്കും.
ബന്ദികളായി കഴിയുന്ന ദേശത്തുനിന്ന് നിന്റെ സന്തതിയെ മോചിപ്പിക്കും.+
യാക്കോബ് മടങ്ങിവന്ന് ശാന്തതയോടെ, ആരുടെയും ശല്യമില്ലാതെ കഴിയും.
ആരും അവരെ പേടിപ്പിക്കില്ല.+