-
യഹസ്‌കേൽ 25:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഏദോം യഹൂദാഗൃഹത്തോടു പ്രതികാരദാഹത്തോടെ പ്രവർത്തിച്ചിരിക്കുന്നു. അവരോടു പ്രതികാരം ചെയ്തതിലൂടെ അവർ തങ്ങളുടെ മേൽ വലിയ കുറ്റം വരുത്തിവെച്ചിരിക്കുകയാണ്.+ 13 അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: “ഞാൻ ഏദോമിനു നേരെയും കൈ നീട്ടും. അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും കൊന്നുമുടിക്കും. ഏദോമിനെ ഞാൻ നശിപ്പിക്കും.+ തേമാൻ മുതൽ ദേദാൻ വരെ അവർ വാളിന് ഇരയാകും.+
-
-
യഹസ്‌കേൽ 35:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 “‘ഈ രണ്ടു ജനതകളും രണ്ടു ദേശങ്ങളും എന്റേതാകും, അവ രണ്ടും ഞങ്ങൾ കൈവശമാക്കും’+ എന്നു നീ പറഞ്ഞില്ലേ? യഹോവ അവിടെയുണ്ടായിരുന്നിട്ടുപോലും നീ അങ്ങനെ പറഞ്ഞു. 11 ‘അതുകൊണ്ട് ഞാനാണെ,’ പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു, ‘വിദ്വേഷം മൂത്ത് നീ അവരോടു കാട്ടിയ കോപത്തിനും അസൂയയ്ക്കും അനുസൃതമായി ഞാൻ നിന്നോട് ഇടപെടും.+ നിന്നെ ന്യായം വിധിക്കുമ്പോൾ ഞാൻ അവർക്ക് എന്നെത്തന്നെ വെളിപ്പെടുത്തും.
-
-
ആമോസ് 1:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 യഹോവ പറയുന്നത് ഇതാണ്:
‘ഏദോം+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.
അവൻ വാളുമായി സ്വന്തം സഹോദരന്റെ പിന്നാലെ ചെന്നു.+
കരുണ കാണിക്കാൻ അവൻ കൂട്ടാക്കിയില്ല.
അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
കോപം പൂണ്ട് അവൻ അവരെ നിഷ്കരുണം വലിച്ചുകീറുന്നു.
അവരോടുള്ള അവന്റെ ക്രോധം കെട്ടടങ്ങുന്നില്ല.+
-