7 ഈജിപ്തിലായിരുന്ന ഞങ്ങളുടെ പൂർവികർ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ വിലമതിച്ചില്ല;
അങ്ങയുടെ സമൃദ്ധമായ അചഞ്ചലസ്നേഹം ഓർത്തുമില്ല;
പകരം കടൽത്തീരത്തുവെച്ച്, ചെങ്കടൽത്തീരത്തുവെച്ച്, മത്സരിച്ചു.+
8 എന്നിട്ടും ദൈവം തന്റെ പേരിനെ ഓർത്ത് അവരെ രക്ഷിച്ചു;+
തന്റെ മഹാശക്തി പ്രസിദ്ധമാക്കേണ്ടതിന് അവരെ സംരക്ഷിച്ചു.+