16 മേഘം ദേശത്തെ മൂടുന്നതുപോലെ നീ എന്റെ ജനമായ ഇസ്രായേലിന് എതിരെ വരും. ഗോഗേ, അവസാനനാളുകളിൽ ഞാൻ നിന്നെ എന്റെ ദേശത്തിന് എതിരെ വരുത്തും.+ ജനതകൾ എന്നെ അറിയാൻവേണ്ടി അവർ കാൺകെ ഞാൻ നിന്നെ കൈകാര്യം ചെയ്യും. അങ്ങനെ, ഞാൻ എന്നെ വിശുദ്ധീകരിക്കും.”’+