-
പുറപ്പാട് 32:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 പിന്നെ മോശ പാളയത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ആരാണ് യഹോവയുടെ പക്ഷത്തുള്ളത്? അവർ എന്റെ അടുത്ത് വരട്ടെ!”+ അപ്പോൾ ലേവ്യരെല്ലാം മോശയ്ക്കു ചുറ്റും ഒന്നിച്ചുകൂടി. 27 മോശ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്: ‘നിങ്ങൾ ഓരോരുത്തരും വാൾ അരയ്‌ക്കു കെട്ടി കവാടങ്ങൾതോറും പോയി പാളയത്തിൽ എല്ലായിടത്തുമുള്ള നിങ്ങളുടെ സഹോദരനെയും അയൽക്കാരനെയും ഉറ്റസ്നേഹിതനെയും കൊല്ലുക.’”+
-