-
യോശുവ 24:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 പക്ഷേ, യഹോവയെ സേവിക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നു തോന്നുന്നെങ്കിൽ, ആരെ സേവിക്കണമെന്നു നിങ്ങൾ ഇന്നു തീരുമാനിക്കുക.+ നദിക്ക് അക്കരെവെച്ച്+ നിങ്ങളുടെ പൂർവികർ സേവിച്ച ദൈവങ്ങളെയോ നിങ്ങൾ താമസിക്കുന്ന അമോര്യദേശത്തെ ദൈവങ്ങളെയോ+ ആരെ വേണമെങ്കിലും നിങ്ങൾക്കു സേവിക്കാം. പക്ഷേ, ഞാനും എന്റെ കുടുംബവും യഹോവയെ സേവിക്കും.”
-
-
2 രാജാക്കന്മാർ 10:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 പിന്നെ യേഹു അവിടെനിന്ന് പോയി. വഴിയിൽവെച്ച് രേഖാബിന്റെ+ മകൻ യഹോനാദാബിനെ+ കണ്ടു. അയാൾ യേഹുവിനെ കാണാൻ വരുകയായിരുന്നു. യഹോനാദാബ് യേഹുവിനെ അഭിവാദനം ചെയ്‌തപ്പോൾ* യേഹു ചോദിച്ചു: “എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം ശരിക്കും എന്റെകൂടെയുണ്ടോ?”
“ഉണ്ട്” എന്ന് യഹോനാദാബ് മറുപടി പറഞ്ഞു.
“എങ്കിൽ കൈ തരുക.”
അങ്ങനെ യഹോനാദാബ് കൈ നീട്ടി; യേഹു അയാളെ രഥത്തിലേക്കു പിടിച്ചുകയറ്റി.
-