7 എന്നെ അറിയാൻ, ഞാൻ യഹോവയാണെന്ന് അറിയാൻ, സഹായിക്കുന്ന ഒരു ഹൃദയം ഞാൻ അവർക്കു നൽകും.+ അവർ മുഴുഹൃദയത്തോടെ+ എന്നിലേക്കു മടങ്ങിവരും; അങ്ങനെ അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആകും.+
33 “ആ നാളുകൾക്കു ശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ വെക്കും.+ അവരുടെ ഹൃദയത്തിൽ ഞാൻ അത് എഴുതും.+ ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആകും.”+