4 കൽദയർ നഗരമതിൽ തകർത്തു.+ അവർ നഗരം വളഞ്ഞിരിക്കുമ്പോൾത്തന്നെ പടയാളികളെല്ലാം രാത്രി രാജാവിന്റെ തോട്ടത്തിന് അടുത്തുള്ള ഇരട്ടമതിലിന് ഇടയിലെ കവാടത്തിലൂടെ ഓടിരക്ഷപ്പെട്ടു. രാജാവ് അരാബയ്ക്കുള്ള വഴിയേ ഓടിപ്പോയി.+
4 യഹൂദയിലെ സിദെക്കിയ രാജാവും പടയാളികളൊക്കെയും അവരെ കണ്ടപ്പോൾ അവിടെനിന്ന് രാത്രി രാജാവിന്റെ തോട്ടം വഴി ഇരട്ടമതിലിന് ഇടയിലെ കവാടത്തിലൂടെ നഗരത്തിനു പുറത്ത് കടന്ന് ഓടിരക്ഷപ്പെട്ടു.+ അവർ അരാബയ്ക്കുള്ള വഴിയേ ഓടിപ്പോയി.+