-
യശയ്യ 2:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
യഹോവയുടെ ആലയമുള്ള പർവതം
പർവതങ്ങളുടെ മുകളിൽ സുസ്ഥാപിതവും
കുന്നുകളെക്കാൾ ഉന്നതവും ആയിരിക്കും.+
എല്ലാ ജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.+
3 അനേകം ജനങ്ങൾ ചെന്ന് ഇങ്ങനെ പറയും:
“വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിപ്പോകാം,
യാക്കോബിൻദൈവത്തിന്റെ ഭവനത്തിലേക്കു കയറിച്ചെല്ലാം.+
ദൈവം തന്റെ വഴികൾ നമുക്കു പഠിപ്പിച്ചുതരും,
നമ്മൾ ദൈവത്തിന്റെ പാതകളിൽ നടക്കും.”+
-
-
യശയ്യ 66:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ഇസ്രായേൽ ജനം യഹോവയുടെ ഭവനത്തിലേക്കു വൃത്തിയുള്ള പാത്രത്തിൽ കാഴ്‌ച കൊണ്ടുവരുന്നതുപോലെ, അവർ നിങ്ങളുടെ സഹോദരങ്ങളെയെല്ലാം യഹോവയ്ക്ക് ഒരു കാഴ്ചയായി എന്റെ വിശുദ്ധപർവതമായ യരുശലേമിലേക്കു കൊണ്ടുവരും; രഥങ്ങളിലും അടച്ചുകെട്ടിയ വണ്ടികളിലും കുതിരപ്പുറത്തും കോവർകഴുതകളുടെ പുറത്തും വേഗതയേറിയ ഒട്ടകങ്ങളുടെ പുറത്തും കയറ്റി എല്ലാ ജനതകളിൽനിന്നും+ അവരെ കൊണ്ടുവരും” എന്ന് യഹോവ പറയുന്നു.
-