വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 72:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 72 ദൈവമേ, രാജാ​വി​നെ അങ്ങയുടെ വിധി​ക​ളും

      രാജകുമാരനെ അങ്ങയുടെ നീതി​യും പഠിപ്പി​ക്കേ​ണമേ.+

  • സങ്കീർത്തനം 72:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 സമുദ്രംമുതൽ സമു​ദ്രം​വ​രെ​യും

      നദിമുതൽ* ഭൂമി​യു​ടെ അറ്റംവ​രെ​യും അവനു പ്രജക​ളു​ണ്ടാ​യി​രി​ക്കും.*+

  • സങ്കീർത്തനം 86:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 യഹോവേ, അങ്ങ്‌ ഉണ്ടാക്കിയ ജനതക​ളെ​ല്ലാം

      തിരുമുമ്പിൽ വന്ന്‌ കുമ്പി​ടും;+

      അവർ അങ്ങയുടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തും.+

  • മീഖ 4:1-3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അവസാനനാളുകളിൽ*

      യഹോ​വ​യു​ടെ ആലയമുള്ള പർവതം+

      പർവത​ങ്ങ​ളു​ടെ മുകളിൽ സുസ്ഥാ​പി​ത​വും

      കുന്നു​ക​ളെ​ക്കാൾ ഉന്നതവും ആയിരി​ക്കും.

      ആളുകൾ അതി​ലേക്ക്‌ ഒഴുകി​ച്ചെ​ല്ലും.+

       2 അനേകം ജനതകൾ ചെന്ന്‌ ഇങ്ങനെ പറയും:

      “വരൂ, നമുക്ക്‌ യഹോ​വ​യു​ടെ പർവത​ത്തി​ലേക്കു കയറി​പ്പോ​കാം,

      യാക്കോ​ബിൻദൈ​വ​ത്തി​ന്റെ ഭവനത്തി​ലേക്കു കയറി​ച്ചെ​ല്ലാം.+

      ദൈവം തന്റെ വഴികൾ നമുക്കു പഠിപ്പി​ച്ചു​ത​രും,

      നമ്മൾ ദൈവ​ത്തി​ന്റെ പാതക​ളിൽ നടക്കും.”

      സീയോ​നിൽനിന്ന്‌ നിയമവും*

      യരുശ​ലേ​മിൽനിന്ന്‌ യഹോ​വ​യു​ടെ വചനവും പുറ​പ്പെ​ടും.

       3 ദൈവം ജനസമൂ​ഹ​ങ്ങളെ ന്യായം വിധി​ക്കും,+

      അകലെ​യു​ള്ള പ്രബല​രാ​ജ്യ​ങ്ങൾക്കു തിരുത്തൽ നൽകും.

      അവർ അവരുടെ വാളുകൾ കലപ്പകളായും*

      കുന്തങ്ങൾ അരിവാ​ളു​ക​ളാ​യും അടിച്ചു​തീർക്കും.+

      ജനത ജനതയ്‌ക്കു നേരെ വാൾ ഉയർത്തില്ല,

      അവർ ഇനി യുദ്ധം ചെയ്യാൻ പരിശീ​ലി​ക്കു​ക​യു​മില്ല.+

  • ഹഗ്ഗായി 2:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “‘സകല ജനതക​ളെ​യും ഞാൻ കുലു​ക്കും, അപ്പോൾ ജനതക​ളു​ടെ അമൂല്യവസ്‌തുക്കൾ* വന്നു​ചേ​രും.+ ഞാൻ ഈ ഭവനം മഹത്ത്വം​കൊണ്ട്‌ നിറയ്‌ക്കും’+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.

  • പ്രവൃത്തികൾ 10:34, 35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 അപ്പോൾ പത്രോ​സ്‌ പറഞ്ഞു: “ദൈവം പക്ഷപാതമുള്ളവനല്ലെന്ന്‌+ എനിക്ക്‌ ഇപ്പോൾ ശരിക്കും മനസ്സി​ലാ​യി. 35 ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക