19 എന്നിട്ട്, എന്നോടു പറഞ്ഞു: “വളരെ പ്രിയപ്പെട്ടവനേ,+ പേടിക്കേണ്ടാ.+ നിനക്കു സമാധാനമുണ്ടാകട്ടെ.+ ധൈര്യമായിരിക്കൂ! നീ ധൈര്യമായിരിക്കൂ!” അദ്ദേഹം എന്നോടു സംസാരിച്ചപ്പോൾ എനിക്കു ബലം കിട്ടി. ഞാൻ പറഞ്ഞു: “എന്റെ യജമാനനേ, പറഞ്ഞാലും; അങ്ങ് എന്നെ ബലപ്പെടുത്തിയല്ലോ.”