10 ദ്രോഹകരമായ ചട്ടങ്ങൾ നിർമിക്കുന്നവർക്ക്,+
ഭാരപ്പെടുത്തുന്ന നിയമങ്ങൾ ഒന്നൊന്നായി എഴുതിയുണ്ടാക്കുന്നവർക്ക്, ഹാ കഷ്ടം!
2 അങ്ങനെ അവർ പാവപ്പെട്ടവന്റെ അവകാശങ്ങൾ തടഞ്ഞുവെക്കുന്നു,
എന്റെ ജനത്തിലെ സാധുക്കൾക്കു നീതി നിഷേധിക്കുന്നു.+
അവർ വിധവമാരെ കൊള്ളയടിക്കുന്നു,
അനാഥരെ പിടിച്ചുപറിക്കുന്നു!+