4 ഇസ്രായേൽ ജനമേ, യഹോവയുടെ സന്ദേശം കേൾക്കൂ,
യഹോവയ്ക്കു ദേശവാസികളുമായി ഒരു കേസുണ്ട്.+
കാരണം, ദേശത്ത് സത്യമോ അചഞ്ചലസ്നേഹമോ ദൈവപരിജ്ഞാനമോ ഇല്ല.+
2 കള്ളസത്യവും നുണയും+ ആണ് എങ്ങും.
കൊലപാതകവും+ മോഷണവും വ്യഭിചാരവും+ ദേശമെങ്ങും നടമാടുന്നു.
ഒന്നിനു പുറകേ ഒന്നായി രക്തച്ചൊരിച്ചിൽ നടക്കുന്നു.+