8 ഗിലെയാദ് ദുഷ്പ്രവൃത്തിക്കാരുടെ പട്ടണം,+
രക്തം പുരണ്ട കാൽപ്പാടുകൾ അവിടെയെങ്ങും നിറഞ്ഞിരിക്കുന്നു!+
9 മനുഷ്യനെ ആക്രമിക്കാൻ പതിയിരിക്കുന്ന കവർച്ചപ്പടയെപ്പോലെയാണു പുരോഹിതഗണം.
ശെഖേമിലെ+ വഴിയിൽ അവർ കൊല നടത്തുന്നു,
അവർ നിന്ദ്യമായ പ്രവൃത്തികൾ ചെയ്യുന്നു.