-
2 രാജാക്കന്മാർ 10:29-31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 എന്നാൽ ബഥേലിലും ദാനിലും ഉണ്ടായിരുന്ന സ്വർണക്കാളക്കുട്ടികളുടെ കാര്യത്തിൽ നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന്+ യേഹു വിട്ടുമാറിയില്ല. 30 യഹോവ യേഹുവിനോടു പറഞ്ഞു: “നീ നന്നായി പ്രവർത്തിച്ചതുകൊണ്ടും ആഹാബുഗൃഹത്തോടു ചെയ്യാൻ ഞാൻ ഹൃദയത്തിൽ നിശ്ചയിച്ചതെല്ലാം+ ചെയ്തുകൊണ്ട് എന്റെ മുമ്പാകെ ശരിയായതു പ്രവർത്തിച്ചതുകൊണ്ടും നിന്റെ മക്കളുടെ നാലു തലമുറ ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും.”+ 31 പക്ഷേ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നിയമം* യേഹു മുഴുഹൃദയത്തോടെ പിൻപറ്റിയില്ല.+ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന്+ അയാൾ വിട്ടുമാറിയതുമില്ല.
-