-
യോശുവ 6:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 പക്ഷേ, നശിപ്പിച്ചുകളയേണ്ട എന്തിനോടെങ്കിലും ആഗ്രഹം തോന്നി അത് എടുക്കാതിരിക്കാൻ+ നിങ്ങൾ അവയിൽനിന്ന് അകന്നുനിൽക്കുക.+ അല്ലാത്തപക്ഷം, നിങ്ങൾ ഇസ്രായേൽപാളയത്തെ നാശയോഗ്യമാക്കിത്തീർത്തുകൊണ്ട് അതിന്മേൽ ആപത്തു* വരുത്തിവെക്കും.+ 19 ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും ഉള്ള എല്ലാ ഉരുപ്പടികളും വെള്ളിയും സ്വർണവും യഹോവയ്ക്കു വിശുദ്ധമാണ്.+ അവ യഹോവയുടെ ഖജനാവിലേക്കു പോകണം.”+
-
-
യശയ്യ 23:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 70 വർഷം കഴിയുമ്പോൾ യഹോവ സോരിലേക്കു ശ്രദ്ധ തിരിക്കും. ഭൂമുഖത്തുള്ള സകല രാജ്യങ്ങളുമായും അവൾ വേശ്യാവൃത്തി ചെയ്യും. അങ്ങനെ അവൾക്കു വീണ്ടും വരുമാനം കിട്ടിത്തുടങ്ങും. 18 എന്നാൽ അവളുടെ വരുമാനവും ആദായവും യഹോവയ്ക്കു വിശുദ്ധമായിത്തീരും. അതു ഭാവിയിലേക്കു സൂക്ഷിച്ചുവെക്കില്ല; യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർ അത് ഉപയോഗിക്കും; അവർ മതിവരുവോളം ഭക്ഷിക്കുകയും മോടിയേറിയ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യും.+
-