8 ഈജിപ്‌ത് നൈൽ നദിപോലെ,+
ആർത്തലച്ച് വരുന്ന നദിപോലെ, ഇരമ്പിക്കയറുന്നു.
അതു പറയുന്നു: ‘ഞാൻ കരകവിഞ്ഞ് ഒഴുകി ഭൂമിയെ മൂടും.
ഞാൻ നഗരത്തെയും നഗരവാസികളെയും സംഹരിക്കും.’
9 കുതിരകളേ, മുന്നോട്ടു കുതിക്കൂ!
യുദ്ധരഥങ്ങളേ, ചീറിപ്പായൂ!
യുദ്ധവീരന്മാർ മുന്നോട്ടു നീങ്ങട്ടെ.
പരിച ഏന്തുന്ന കൂശ്യരും പൂത്യരും+
വില്ലു വളച്ച് കെട്ടുന്ന വില്ലാളികളായ+ ലൂദ്യരും+ മുന്നേറട്ടെ.