വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 19:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 യേശു അയാ​ളോ​ടു പറഞ്ഞു: “എല്ലാം തികഞ്ഞ​വ​നാ​കാൻ നീ ആഗ്രഹി​ക്കുന്നെ​ങ്കിൽ, പോയി നിനക്കു​ള്ളതെ​ല്ലാം വിറ്റ്‌ ദരി​ദ്രർക്കു കൊടു​ക്കുക. അപ്പോൾ സ്വർഗ​ത്തിൽ നിനക്കു നിക്ഷേ​പ​മു​ണ്ടാ​കും;+ എന്നിട്ട്‌ വന്ന്‌ എന്റെ അനുഗാ​മി​യാ​കുക.”+

  • മർക്കോസ്‌ 10:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 യേശു അയാളെ നോക്കി. അയാ​ളോ​ടു സ്‌നേഹം തോന്നി​യിട്ട്‌ പറഞ്ഞു: “ഒരു കുറവ്‌ നിനക്കു​ണ്ട്‌: പോയി നിനക്കു​ള്ളതെ​ല്ലാം വിറ്റ്‌ ദരി​ദ്രർക്കു കൊടു​ക്കുക. അപ്പോൾ സ്വർഗ​ത്തിൽ നിനക്കു നിക്ഷേ​പ​മു​ണ്ടാ​കും. എന്നിട്ട്‌ വന്ന്‌ എന്റെ അനുഗാ​മി​യാ​കുക.”+

  • ലൂക്കോസ്‌ 12:33, 34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 നിങ്ങൾക്കുള്ളതു വിറ്റ്‌ ദാനം ചെയ്യുക.*+ നശിച്ചുപോ​കാത്ത പണസ്സഞ്ചി ഉണ്ടാക്കിക്കൊ​ള്ളുക. അതെ, ഒരിക്ക​ലും തീർന്നുപോ​കാത്ത നിക്ഷേപം സ്വർഗ​ത്തിൽ സ്വരൂ​പി​ക്കുക.+ അവിടെ കള്ളൻ കയറു​ക​യോ കീടങ്ങൾ നാശം വരുത്തു​ക​യോ ഇല്ലല്ലോ. 34 നിങ്ങളുടെ നിക്ഷേപം എവി​ടെ​യാ​ണോ അവി​ടെ​യാ​യി​രി​ക്കും നിങ്ങളു​ടെ ഹൃദയ​വും.

  • ലൂക്കോസ്‌ 18:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഇതു കേട്ടിട്ട്‌ യേശു അയാ​ളോ​ടു പറഞ്ഞു: “എങ്കിലും ഒരു കുറവ്‌ താങ്കൾക്കു​ണ്ട്‌: ഉള്ളതെ​ല്ലാം വിറ്റ്‌ ദരി​ദ്രർക്കു കൊടു​ക്കുക. അപ്പോൾ സ്വർഗ​ത്തിൽ താങ്കൾക്കു നിക്ഷേപം ഉണ്ടാകും. എന്നിട്ട്‌ വന്ന്‌ എന്റെ അനുഗാ​മി​യാ​കുക.”+

  • 1 പത്രോസ്‌ 1:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ ദൈവ​വും പിതാ​വും ആയവൻ വാഴ്‌ത്തപ്പെ​ടട്ടെ. ദൈവം തന്റെ വലിയ കരുണ നിമിത്തം മരിച്ച​വ​രിൽനി​ന്നുള്ള യേശുക്രി​സ്‌തു​വി​ന്റെ പുനരുത്ഥാനത്തിലൂടെ+ ജീവനുള്ള ഒരു പ്രത്യാശയിലേക്കു+ നമുക്കു പുതു​ജ​നനം നൽകി​യി​രി​ക്കു​ന്നു.+ 4 സ്വർഗത്തിൽ നിങ്ങൾക്കു​വേണ്ടി കരുതിവെച്ചിരിക്കുന്ന+ ആ അവകാശം അക്ഷയവും നിർമ​ല​വും ഒളി മങ്ങാത്ത​തും ആണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക