14 എന്നാൽ നിങ്ങൾ, ‘അത് എന്തുകൊണ്ടാണ്’എന്നു ചോദിക്കുന്നു. നിന്റെ യൗവനത്തിലെ ഭാര്യയെ നീ വഞ്ചിച്ചിരിക്കുന്നു എന്നതിന് യഹോവയാണു സാക്ഷി. അവൾ നിന്റെ പങ്കാളിയും നിയമപരമായി നീ വിവാഹം കഴിച്ചവളും* ആയിരുന്നില്ലേ?+
32 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ലൈംഗിക അധാർമികത* കാരണമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം* അവൾ വ്യഭിചാരം ചെയ്യാൻ ഇടവരുത്തുന്നു. വിവാഹമോചിതയെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.+
11 യേശു അവരോടു പറഞ്ഞു: “ഭാര്യയെ വിവാഹമോചനം ചെയ്‌ത് മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.+12 ഒരു സ്‌ത്രീ തന്റെ ഭർത്താവിനെ വിവാഹമോചനം ചെയ്‌ത് മറ്റൊരാളെ വിവാഹം കഴിച്ചാൽ അവളും വ്യഭിചാരം ചെയ്യുന്നു.”+
18 “ഭാര്യയെ വിവാഹമോചനം ചെയ്‌ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു. വിവാഹമോചിതയെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.+
3 ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ആ സ്‌ത്രീ മറ്റൊരു പുരുഷന്റേതായാൽ വ്യഭിചാരിണി എന്നു വരും.+ എന്നാൽ ഭർത്താവ് മരിച്ചാൽ ആ സ്‌ത്രീ ഭർത്താവിന്റെ നിയമത്തിൽനിന്ന് സ്വതന്ത്രയാകുന്നതുകൊണ്ട് മറ്റൊരു പുരുഷന്റേതായാൽ വ്യഭിചാരിണിയാകില്ല.+