വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 9:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 യേശു അവി​ടെ​നിന്ന്‌ പോകുന്ന വഴിക്ക്‌ രണ്ട്‌ അന്ധർ,+ “ദാവീ​ദു​പു​ത്രാ, ഞങ്ങളോ​ടു കരുണ കാണി​ക്കണേ” എന്നു വിളി​ച്ചു​പ​റ​ഞ്ഞുകൊണ്ട്‌ യേശു​വി​ന്റെ പിന്നാലെ ചെന്നു.

  • മർക്കോസ്‌ 10:46-52
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 പിന്നെ അവർ യരീ​ഹൊ​യിൽ എത്തി. ശിഷ്യ​ന്മാരോ​ടും ഒരു വലിയ ജനക്കൂ​ട്ടത്തോ​ടും ഒപ്പം യേശു യരീഹൊ വിട്ട്‌ പോകു​മ്പോൾ ബർത്തി​മാ​യി (തിമാ​യി​യു​ടെ മകൻ) എന്ന അന്ധനായ ഒരു ഭിക്ഷക്കാ​രൻ വഴിയ​രി​കെ ഇരിപ്പു​ണ്ടാ​യി​രു​ന്നു.+ 47 നസറെത്തുകാരനായ യേശു​വാണ്‌ അതുവഴി പോകു​ന്നതെന്നു കേട്ട​പ്പോൾ അയാൾ, “ദാവീ​ദു​പു​ത്രാ,+ യേശുവേ, എന്നോടു കരുണ തോ​ന്നേ​ണമേ”+ എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റ​യാൻതു​ടങ്ങി. 48 പലരും മിണ്ടാ​തി​രി​ക്കാൻ പറഞ്ഞ്‌ ശകാരിച്ചെ​ങ്കി​ലും അയാൾ, “ദാവീ​ദു​പു​ത്രാ, എന്നോടു കരുണ കാണി​ക്കണേ” എന്നു കൂടുതൽ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. 49 യേശു നിന്നിട്ട്‌, “അയാളെ ഇങ്ങു വിളിക്കൂ” എന്നു പറഞ്ഞു. അവർ അന്ധനായ ആ മനുഷ്യ​നെ വിളിച്ചു. അവർ പറഞ്ഞു: “ധൈര്യ​മാ​യി​രി​ക്കൂ. യേശു നിന്നെ വിളി​ക്കു​ന്നു. എഴു​ന്നേറ്റ്‌ വരൂ.” 50 അപ്പോൾ അയാൾ തന്റെ പുറങ്കു​പ്പാ​യം വലി​ച്ചെ​റിഞ്ഞ്‌ ചാടിയെ​ഴുന്നേറ്റ്‌ യേശു​വി​ന്റെ അടുത്ത്‌ ചെന്നു. 51 “ഞാൻ എന്താണു ചെയ്‌തു​തരേ​ണ്ടത്‌” എന്ന്‌ യേശു ചോദി​ച്ചപ്പോൾ, “റബ്ബോനീ,* എനിക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടണം” എന്ന്‌ അന്ധനായ ആ മനുഷ്യൻ പറഞ്ഞു. 52 യേശു അയാ​ളോ​ടു പറഞ്ഞു: “പൊയ്‌ക്കൊ​ള്ളൂ. നിന്റെ വിശ്വാ​സം നിന്നെ സുഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.”+ ഉടനെ ബർത്തി​മാ​യി​ക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടി.+ യാത്ര​യിൽ അയാളും യേശു​വി​നെ അനുഗ​മി​ച്ചു.

  • ലൂക്കോസ്‌ 18:35-43
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 യേശു യരീ​ഹൊയോട്‌ അടുത്തു. ഒരു അന്ധൻ ഭിക്ഷ യാചി​ച്ചുകൊണ്ട്‌ വഴിയ​രി​കെ ഇരിപ്പു​ണ്ടാ​യി​രു​ന്നു.+ 36 ജനക്കൂട്ടം കടന്നുപോ​കുന്ന ശബ്ദം കേട്ട​പ്പോൾ അത്‌ എന്താ​ണെന്ന്‌ അയാൾ തിരക്കി. 37 അവർ അയാ​ളോട്‌, “നസറെ​ത്തു​കാ​ര​നായ യേശു ഇതുവഴി പോകു​ന്നുണ്ട്‌” എന്ന്‌ അറിയി​ച്ചു. 38 അപ്പോൾ അന്ധൻ, “യേശുവേ, ദാവീ​ദു​പു​ത്രാ, എന്നോടു കരുണ കാണി​ക്കണേ” എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. 39 മുന്നിൽ നടന്നി​രു​ന്നവർ, മിണ്ടാ​തി​രി​ക്കാൻ പറഞ്ഞ്‌ ശകാരിച്ചെ​ങ്കി​ലും അയാൾ, “ദാവീ​ദു​പു​ത്രാ, എന്നോടു കരുണ കാണി​ക്കണേ” എന്നു കൂടുതൽ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. 40 അപ്പോൾ യേശു നിന്നു. ആ മനുഷ്യ​നെ തന്റെ അടുത്ത്‌ കൊണ്ടു​വ​രാൻ കല്‌പി​ച്ചു. അയാൾ അടുത്ത്‌ വന്നപ്പോൾ യേശു, 41 “ഞാൻ എന്താണു ചെയ്‌തു​തരേ​ണ്ടത്‌” എന്നു ചോദി​ച്ചു. “കർത്താവേ, എനിക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടണം” എന്ന്‌ അയാൾ പറഞ്ഞു. 42 അപ്പോൾ യേശു പറഞ്ഞു: “നിനക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടട്ടെ! നിന്റെ വിശ്വാ​സം നിന്നെ സുഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.”+ 43 അപ്പോൾത്തന്നെ അന്ധനു കാഴ്‌ച തിരി​ച്ചു​കി​ട്ടി. ദൈവത്തെ വാഴ്‌ത്തി​ക്കൊ​ണ്ട്‌ അയാൾ യേശു​വി​നെ അനുഗ​മി​ച്ചു.+ ഇതു കണ്ട്‌ ജനമെ​ല്ലാം ദൈവത്തെ സ്‌തു​തി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക