-
ലൂക്കോസ് 3:7-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 സ്‌നാനമേൽക്കാൻ തന്റെ അടുത്തേക്കു വന്ന ജനക്കൂട്ടത്തോട് യോഹന്നാൻ പറഞ്ഞു: “അണലിസന്തതികളേ, വരാനിരിക്കുന്ന ക്രോധത്തിൽനിന്ന് ഓടിയകലാൻ ആരാണു നിങ്ങൾക്ക് ഉപദേശിച്ചുതന്നത്?+ 8 ആദ്യം മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കൂ. ‘ഞങ്ങൾക്കു പിതാവായി അബ്രാഹാമുണ്ട്’ എന്ന് അഹങ്കരിക്കേണ്ടാ. കാരണം അബ്രാഹാമിനുവേണ്ടി ഈ കല്ലുകളിൽനിന്ന് മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 9 മരങ്ങളുടെ ചുവട്ടിൽ കോടാലി വെച്ചുകഴിഞ്ഞു. നല്ല ഫലം കായ്‌ക്കാത്ത മരമെല്ലാം വെട്ടി തീയിലിടും.”+
-