14 “‘ആ ദിവസം നിങ്ങൾക്ക് ഒരു സ്മാരകമായിരിക്കും. തലമുറകളിലുടനീളം യഹോവയ്ക്ക് ഒരു ഉത്സവമായി നിങ്ങൾ അത് ആഘോഷിക്കണം. ദീർഘകാലത്തേക്കുള്ള ഒരു നിയമമായി* കണ്ട് നിങ്ങൾ അത് ആഘോഷിക്കുക.
14പെസഹയ്‌ക്കും+ പുളിപ്പില്ലാത്ത* അപ്പത്തിന്റെ ഉത്സവത്തിനും+ രണ്ടു ദിവസംകൂടിയേ ഉണ്ടായിരുന്നുള്ളൂ.+ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ തന്ത്രപൂർവം പിടികൂടി* കൊന്നുകളയാൻ വഴി തേടുകയായിരുന്നു.+2 എന്നാൽ അവർ പറഞ്ഞു: “ജനം ഇളകിയേക്കാം. അതുകൊണ്ട് ഉത്സവത്തിനു വേണ്ടാ.”
22പുളിപ്പില്ലാത്ത* അപ്പത്തിന്റെ ഉത്സവമായ പെസഹ+ അടുത്തുവരുകയായിരുന്നു.+2 മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ കൊല്ലാൻ പറ്റിയ ഏറ്റവും നല്ല വഴി ഏതെന്ന് അന്വേഷിച്ചുകൊണ്ടിരുന്നു.+ കാരണം അവർക്ക് ആളുകളെ പേടിയായിരുന്നു.+
13ഈ ലോകം വിട്ട് പിതാവിന്റെ അടുത്തേക്കു പോകാനുള്ള സമയം വന്നിരിക്കുന്നെന്നു+ പെസഹാപ്പെരുന്നാളിനു മുമ്പുതന്നെ യേശുവിന് അറിയാമായിരുന്നു.+ ഈ ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ യേശു സ്നേഹിച്ചു, അവസാനംവരെ സ്നേഹിച്ചു.+