-
1 കൊരിന്ത്യർ 11:23-26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 കാരണം കർത്താവിൽനിന്ന് എനിക്കു കിട്ടിയതും ഞാൻ നിങ്ങൾക്കു കൈമാറിയതും ഇതാണ്: കർത്താവായ യേശുവിനെ ഒറ്റിക്കൊടുത്ത രാത്രിയിൽ+ യേശു ഒരു അപ്പം എടുത്ത് 24 നന്ദി പറഞ്ഞ് പ്രാർഥിച്ച് നുറുക്കിയിട്ട് ഇങ്ങനെ പറഞ്ഞു: “ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരത്തിന്റെ പ്രതീകമാണ്.+ എന്റെ ഓർമയ്ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”+ 25 അത്താഴം കഴിച്ചശേഷം പാനപാത്രം+ എടുത്തും യേശു അതുപോലെതന്നെ ചെയ്‌തു. യേശു പറഞ്ഞു: “ഈ പാനപാത്രം എന്റെ രക്തത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ഉടമ്പടിയുടെ+ പ്രതീകമാണ്.+ ഇതു കുടിക്കുമ്പോഴൊക്കെ എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക.”+ 26 കർത്താവ് വരുന്നതുവരെ, നിങ്ങൾ ഈ അപ്പം തിന്നുകയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെ കർത്താവിന്റെ മരണത്തെ പ്രഖ്യാപിക്കുകയാണ്.
-