-
മത്തായി 20:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 “നമ്മൾ ഇപ്പോൾ യരുശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രനെ മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൈയിൽ ഏൽപ്പിച്ചുകൊടുക്കും. അവർ അവനെ മരണത്തിനു വിധിച്ച്+ 19 ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പിക്കും. അവർ അവനെ പരിഹസിക്കുകയും ചാട്ടയ്‌ക്ക് അടിക്കുകയും സ്തംഭത്തിലേറ്റി കൊല്ലുകയും ചെയ്യും.+ എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കും.”+
-
-
പ്രവൃത്തികൾ 3:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ+ നമ്മുടെ പൂർവികരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.+ എന്നാൽ നിങ്ങൾ യേശുവിനെ ശത്രുക്കൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും+ പീലാത്തൊസ് വിട്ടയയ്ക്കാൻ തീരുമാനിച്ചിട്ടും അദ്ദേഹത്തിന്റെ മുമ്പാകെ യേശുവിനെ തള്ളിപ്പറയുകയും ചെയ്‌തു.
-