18 അതോടെ യേശുവിനെ കൊല്ലാനുള്ള ശ്രമങ്ങൾക്കു ജൂതന്മാർ ആക്കം കൂട്ടി. കാരണം യേശു ശബത്ത് ലംഘിക്കുന്നെന്നു മാത്രമല്ല, ദൈവത്തെ സ്വന്തം പിതാവ് എന്നു വിളിച്ചുകൊണ്ട്+ തന്നെത്തന്നെ ദൈവതുല്യനാക്കുന്നെന്നും+ അവർക്കു തോന്നി.
36 അങ്ങനെയെങ്കിൽ, പിതാവ് വിശുദ്ധീകരിച്ച് ലോകത്തേക്ക് അയച്ച എന്നോട്, ‘നീ ദൈവനിന്ദ പറയുന്നു’ എന്നു നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ്? അതും ‘ഞാൻ ദൈവപുത്രനാണ്’+ എന്നു ഞാൻ പറഞ്ഞതിന്റെ പേരിൽ.