8 എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി കിട്ടും.+ അങ്ങനെ നിങ്ങൾ യരുശലേമിലും+ യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും+ ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും*+ എന്റെ സാക്ഷികളായിരിക്കും.”+
18 പക്ഷേ ഞാൻ ചോദിക്കുന്നു: ഇനി, അവർ അതു കേട്ടില്ലേ? തീർച്ചയായും കേട്ടു. ശരിക്കും പറഞ്ഞാൽ, “ഭൂമിയിലെങ്ങും അവരുടെ സ്വരം പരന്നിരിക്കുന്നു. നിവസിതഭൂമിയുടെ അറ്റങ്ങളിലേക്ക് അവരുടെ സന്ദേശം എത്തിയിരിക്കുന്നു.”+
13 ഇനി, ജനതകളിൽപ്പെട്ട നിങ്ങളോടാണു ഞാൻ സംസാരിക്കാൻപോകുന്നത്. ജനതകളുടെ അപ്പോസ്‌തലൻ+ എന്ന നിലയിൽ ഞാൻ എന്റെ ശുശ്രൂഷയെ മഹത്ത്വപ്പെടുത്തുന്നു.+
6 മറ്റൊരു ദൂതൻ ആകാശത്ത്* പറക്കുന്നതു ഞാൻ കണ്ടു. ഭൂമിയിൽ താമസിക്കുന്ന എല്ലാ ജനതകളെയും ഗോത്രങ്ങളെയും ഭാഷക്കാരെയും വംശങ്ങളെയും അറിയിക്കാൻ ആ ദൂതന്റെ പക്കൽ എന്നും നിലനിൽക്കുന്ന ഒരു സന്തോഷവാർത്തയുണ്ടായിരുന്നു.+