-
മത്തായി 9:23-26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 യേശു പ്രമാണിയുടെ വീട്ടിലെത്തി. കുഴൽ ഊതുന്നവരെയും കരഞ്ഞ് ബഹളംകൂട്ടുന്ന ജനക്കൂട്ടത്തെയും+ കണ്ട് 24 അവരോടു പറഞ്ഞു: “പൊയ്ക്കൊള്ളൂ. കുട്ടി മരിച്ചിട്ടില്ല, അവൾ ഉറങ്ങുകയാണ്.”+ ഇതു കേട്ട് അവർ യേശുവിനെ കളിയാക്കിച്ചിരിക്കാൻതുടങ്ങി. 25 ജനക്കൂട്ടം പുറത്ത് പോയ ഉടനെ യേശു അകത്ത് ചെന്ന് കുട്ടിയുടെ കൈയിൽ പിടിച്ചു;+ അപ്പോൾ അവൾ എഴുന്നേറ്റു.+ 26 ഈ വാർത്ത നാട്ടിലെങ്ങും പരന്നു.
-
-
ലൂക്കോസ് 8:51-56വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
51 വീട്ടിൽ എത്തിയപ്പോൾ തന്റെകൂടെ അകത്തേക്കു കയറാൻ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും പെൺകുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും യേശു അനുവദിച്ചില്ല. 52 ആളുകളെല്ലാം അവളെച്ചൊല്ലി വിലപിക്കുകയും നെഞ്ചത്തടിച്ച് കരയുകയും ചെയ്യുകയായിരുന്നു. യേശു അവരോടു പറഞ്ഞു: “കരയേണ്ടാ!+ അവൾ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.”+ 53 ഇതു കേട്ട് അവർ യേശുവിനെ കളിയാക്കിച്ചിരിക്കാൻതുടങ്ങി. കാരണം, അവൾ മരിച്ചുപോയെന്ന് അവർക്ക് അറിയാമായിരുന്നു. 54 യേശു അവളുടെ കൈപിടിച്ച്, “കുഞ്ഞേ, എഴുന്നേൽക്കൂ!”+ എന്നു പറഞ്ഞു. 55 അപ്പോൾ അവൾക്കു ജീവൻ തിരിച്ചുകിട്ടി.*+ ഉടനെ അവൾ എഴുന്നേറ്റു.+ അവൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കാൻ യേശു പറഞ്ഞു. 56 അവളുടെ മാതാപിതാക്കൾക്കു സന്തോഷം അടക്കാനായില്ല. എന്നാൽ, സംഭവിച്ചത് ആരോടും പറയരുതെന്നു യേശു അവരോടു കല്പിച്ചു.+
-