-
മത്തായി 21:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 അവർ യരുശലേമിന് അടുത്ത് ഒലിവുമലയിലെ ബേത്ത്ഫാഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ വിളിച്ച് ഇങ്ങനെ പറഞ്ഞു:+ 2 “ആ കാണുന്ന ഗ്രാമത്തിലേക്കു പോകുക. അവിടെ എത്തുമ്പോൾത്തന്നെ, ഒരു കഴുതയെയും അതിന്റെ കുട്ടിയെയും കെട്ടിയിട്ടിരിക്കുന്നതു കാണും. അവയെ അഴിച്ച് എന്റെ അടുത്ത് കൊണ്ടുവരുക. 3 ആരെങ്കിലും വല്ലതും ചോദിച്ചാൽ, ‘കർത്താവിന് ഇവയെ ആവശ്യമുണ്ട്’ എന്നു പറഞ്ഞാൽ മതി. ഉടൻതന്നെ അയാൾ അവയെ വിട്ടുതരും.”
-
-
ലൂക്കോസ് 19:29-34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 യേശു ഒലിവുമലയുടെ+ അരികെ ബേത്ത്ഫാഗയ്ക്കും ബഥാന്യക്കും അടുത്ത് എത്തിയപ്പോൾ രണ്ടു ശിഷ്യന്മാരോടു+ 30 പറഞ്ഞു: “ആ കാണുന്ന ഗ്രാമത്തിലേക്കു പോകുക. അവിടെ ചെല്ലുമ്പോൾ ആരും ഇതുവരെ കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ച് കൊണ്ടുവരുക. 31 ‘എന്തിനാണ് അതിനെ അഴിക്കുന്നത്’ എന്ന് ആരെങ്കിലും ചോദിച്ചാൽ, ‘കർത്താവിന് ഇതിനെ ആവശ്യമുണ്ട്’ എന്നു പറയുക.” 32 അവർ ചെന്നപ്പോൾ യേശു പറഞ്ഞതുപോലെതന്നെ കണ്ടു.+ 33 അവർ കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥർ അവരോട്, “എന്തിനാണ് അതിനെ അഴിക്കുന്നത്” എന്നു ചോദിച്ചു. 34 “കർത്താവിന് ഇതിനെ ആവശ്യമുണ്ട്” എന്ന് അവർ പറഞ്ഞു.
-