-
മത്തായി 27:11-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 യേശു ഗവർണറുടെ മുന്നിൽ നിന്നു. ഗവർണർ യേശുവിനോട്, “നീ ജൂതന്മാരുടെ രാജാവാണോ” എന്നു ചോദിച്ചപ്പോൾ, “അങ്ങുതന്നെ അതു പറയുന്നല്ലോ”+ എന്ന് യേശു മറുപടി നൽകി. 12 പക്ഷേ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും കുറ്റമാരോപിച്ചപ്പോഴൊന്നും യേശു ഒരു അക്ഷരംപോലും മിണ്ടിയില്ല.+ 13 അപ്പോൾ പീലാത്തൊസ് യേശുവിനോടു ചോദിച്ചു: “നിനക്കെതിരെ ഇവർ സാക്ഷി പറയുന്നതു കേട്ടില്ലേ? എത്രയെത്ര കാര്യങ്ങളാണ് ഇവർ പറയുന്നത്?” 14 എന്നിട്ടും യേശു മറുപടിയായി ഒരു വാക്കുപോലും പറയാത്തതു കണ്ട് ഗവർണർക്ക് അതിശയം തോന്നി.
-