-
മർക്കോസ് 15:2-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 പീലാത്തൊസ് യേശുവിനോട്, “നീ ജൂതന്മാരുടെ രാജാവാണോ”+ എന്നു ചോദിച്ചപ്പോൾ, “അങ്ങുതന്നെ അതു പറയുന്നല്ലോ”+ എന്നു യേശു പറഞ്ഞു. 3 എന്നാൽ മുഖ്യപുരോഹിതന്മാർ യേശുവിന് എതിരെ പല ആരോപണങ്ങളും ഉന്നയിച്ചുകൊണ്ടിരുന്നു. 4 പീലാത്തൊസ് യേശുവിനെ വീണ്ടും ചോദ്യം ചെയ്യാൻതുടങ്ങി. അദ്ദേഹം ചോദിച്ചു: “നിനക്ക് ഒന്നും പറയാനില്ലേ?+ എന്തെല്ലാം ആരോപണങ്ങളാണ് ഇവർ നിനക്ക് എതിരെ ഉന്നയിക്കുന്നതെന്നു കേട്ടില്ലേ?”+ 5 എന്നാൽ യേശു കൂടുതലായൊന്നും പറഞ്ഞില്ല. ഇതു കണ്ട് പീലാത്തൊസിന് അതിശയം തോന്നി.+
-
-
യോഹന്നാൻ 18:37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
37 പീലാത്തൊസ് ചോദിച്ചു: “അപ്പോൾ, നീ ഒരു രാജാവാണോ?” മറുപടിയായി യേശു പറഞ്ഞു: “ഞാൻ ഒരു രാജാവാണെന്ന് അങ്ങുതന്നെ പറയുന്നല്ലോ.+ സത്യത്തിനു സാക്ഷിയായി നിൽക്കാൻവേണ്ടിയാണു ഞാൻ ജനിച്ചത്.+ ഞാൻ ലോകത്തേക്കു വന്നിരിക്കുന്നതും അതിനായിട്ടാണ്. സത്യത്തിന്റെ പക്ഷത്തുള്ളവരെല്ലാം എന്റെ സ്വരം കേട്ടനുസരിക്കുന്നു.”
-