-
മത്തായി 27:33-37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 തലയോടിടം+ എന്ന് അർഥമുള്ള ഗൊൽഗോഥ എന്ന സ്ഥലത്ത് എത്തിയപ്പോൾ 34 അവർ യേശുവിനു കയ്പുരസമുള്ളൊരു സാധനം കലക്കിയ വീഞ്ഞു കുടിക്കാൻ കൊടുത്തു.+ എന്നാൽ യേശു അതു രുചിച്ചുനോക്കിയിട്ട് കുടിക്കാൻ വിസമ്മതിച്ചു. 35 യേശുവിനെ സ്തംഭത്തിൽ തറച്ചശേഷം അവർ നറുക്കിട്ട് യേശുവിന്റെ പുറങ്കുപ്പായം വീതിച്ചെടുത്തു.+ 36 പിന്നെ അവർ അവിടെ യേശുവിനു കാവലിരുന്നു. 37 “ഇതു ജൂതന്മാരുടെ രാജാവായ യേശു” എന്ന് അവർ യേശുവിന്റെ തലയ്‌ക്കു മുകളിൽ എഴുതിവെക്കുകയും ചെയ്‌തു.+ യേശുവിന് എതിരെ ആരോപിച്ച കുറ്റമായിരുന്നു അത്.
-