29 അവർ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് യേശുവിന്റെ തലയിൽ വെച്ചു; യേശുവിന്റെ വലതുകൈയിൽ ഒരു ഈറ്റത്തണ്ടും വെച്ചുകൊടുത്തു. പിന്നെ അവർ യേശുവിന്റെ മുന്നിൽ മുട്ടുകുത്തി, “ജൂതന്മാരുടെ രാജാവേ, അഭിവാദ്യങ്ങൾ!”* എന്നു പറഞ്ഞ് കളിയാക്കി.
37 “ഇതു ജൂതന്മാരുടെ രാജാവായ യേശു” എന്ന് അവർ യേശുവിന്റെ തലയ്‌ക്കു മുകളിൽ എഴുതിവെക്കുകയും ചെയ്‌തു.+ യേശുവിന് എതിരെ ആരോപിച്ച കുറ്റമായിരുന്നു അത്.