-
മത്തായി 10:2-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 12 അപ്പോസ്തലന്മാരുടെ പേരുകൾ:+ പത്രോസ്+ എന്നും പേരുള്ള ശിമോൻ, ശിമോന്റെ സഹോദരനായ അന്ത്രയോസ്,+ സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ,+ 3 ഫിലിപ്പോസ്,+ ബർത്തൊലൊമായി, തോമസ്,+ നികുതിപിരിവുകാരനായ മത്തായി,+ അൽഫായിയുടെ മകനായ യാക്കോബ്, തദ്ദായി, 4 കനാനേയനായ* ശിമോൻ, യേശുവിനെ പിന്നീട് ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കര്യോത്ത്.+
-
-
മർക്കോസ് 3:14-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 യേശു 12 പേരുടെ ഒരു സംഘം രൂപീകരിച്ച്* അവർക്ക് അപ്പോസ്തലന്മാർ എന്നു പേരിട്ടു. യേശുവിന്റെകൂടെ നടക്കാനും യേശു പറഞ്ഞയയ്ക്കുമ്പോൾ പോയി പ്രസംഗിക്കാനും വേണ്ടിയാണ് അവരെ തിരഞ്ഞെടുത്തത്. 15 ഭൂതങ്ങളെ പുറത്താക്കാനുള്ള അധികാരവും അവർക്കു നൽകി.+
16 യേശു രൂപീകരിച്ച* 12 പേരുടെ സംഘത്തിലുണ്ടായിരുന്നവർ+ ഇവരാണ്: പത്രോസ്+ എന്നു യേശു പേര് നൽകിയ ശിമോൻ, 17 സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ (യേശു ഇവർക്ക് “ഇടിമുഴക്കത്തിന്റെ മക്കൾ” എന്ന് അർഥമുള്ള ബൊവനേർഗെസ് എന്ന പേര് നൽകി.),+ 18 അന്ത്രയോസ്, ഫിലിപ്പോസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാനേയനായ* ശിമോൻ, 19 യേശുവിനെ പിന്നീട് ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കര്യോത്ത്.
പിന്നെ യേശു ഒരു വീട്ടിൽ ചെന്നു.
-