വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 8:30-34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 കുറെ അകലെ​യാ​യി ഒരു വലിയ പന്നിക്കൂ​ട്ടം മേയു​ന്നു​ണ്ടാ​യി​രു​ന്നു.+ 31 ഭൂതങ്ങൾ യേശു​വിനോട്‌, “അങ്ങ്‌ ഞങ്ങളെ പുറത്താ​ക്കു​ക​യാണെ​ങ്കിൽ ആ പന്നിക്കൂ​ട്ട​ത്തിലേക്ക്‌ അയയ്‌ക്കണേ”+ എന്നു കേണ​പേ​ക്ഷി​ച്ചു. 32 അപ്പോൾ യേശു അവയോ​ട്‌, “പോകൂ” എന്നു പറഞ്ഞു. അവ പുറത്തു​വന്ന്‌ പന്നിക്കൂ​ട്ട​ത്തിൽ കടന്നു. പന്നികൾ വിര​ണ്ടോ​ടി ചെങ്കു​ത്തായ സ്ഥലത്തു​നിന്ന്‌ കടലി​ലേക്കു ചാടി. അവയെ​ല്ലാം ചത്തു​പോ​യി. 33 പന്നികളെ മേയ്‌ച്ചി​രു​ന്നവർ ഓടി നഗരത്തിൽ ചെന്ന്‌ ഭൂതബാ​ധി​ത​രു​ടെ കാര്യം ഉൾപ്പെടെ നടന്ന​തെ​ല്ലാം അറിയി​ച്ചു. 34 നഗരം മുഴുവൻ യേശു​വി​ന്റെ അടു​ത്തേക്കു പോയി. യേശു​വി​നെ കണ്ടപ്പോൾ അവിടം വിട്ട്‌ പോകാൻ അവർ യേശു​വിനോട്‌ അപേക്ഷി​ച്ചു.+

  • മർക്കോസ്‌ 5:11-17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അപ്പോൾ അവിടെ മലയിൽ വലി​യൊ​രു പന്നിക്കൂട്ടം+ മേയു​ന്നു​ണ്ടാ​യി​രു​ന്നു.+ 12 ആ ആത്മാക്കൾ യേശു​വിനോട്‌ ഇങ്ങനെ കേണ​പേ​ക്ഷി​ച്ചു: “ഞങ്ങളെ ആ പന്നിക്കൂ​ട്ട​ത്തിലേക്ക്‌ അയയ്‌ക്കണേ; ഞങ്ങൾ അവയിൽ പ്രവേ​ശി​ച്ചുകൊ​ള്ളാം.” 13 യേശു അവയ്‌ക്ക്‌ അനുവാ​ദം കൊടു​ത്തു. അങ്ങനെ, അശുദ്ധാ​ത്മാ​ക്കൾ പുറത്ത്‌ വന്ന്‌ പന്നിക്കൂ​ട്ട​ത്തിൽ കടന്നു. പന്നികൾ വിര​ണ്ടോ​ടി ചെങ്കു​ത്തായ സ്ഥലത്തു​നിന്ന്‌ കടലി​ലേക്കു ചാടി. ഏകദേശം 2,000 പന്നിക​ളു​ണ്ടാ​യി​രു​ന്നു. എല്ലാം മുങ്ങി​ച്ചത്തു. 14 അവയെ മേയ്‌ച്ചി​രു​ന്നവർ ഓടി​ച്ചെന്ന്‌ നഗരത്തി​ലും നാട്ടിൻപു​റ​ത്തും വിവരം അറിയി​ച്ചു. സംഭവി​ച്ചത്‌ എന്താ​ണെന്നു കാണാൻ ആളുകൾ വന്നുകൂ​ടി.+ 15 അവർ യേശു​വി​ന്റെ അടുത്ത്‌ ചെന്ന​പ്പോൾ, ലഗ്യോൻ പ്രവേ​ശി​ച്ചി​രുന്ന ഭൂതബാ​ധി​തൻ വസ്‌ത്രം ധരിച്ച്‌ സുബോ​ധത്തോ​ടെ ഇരിക്കു​ന്നതു കണ്ടു. അവർക്ക്‌ ആകെ പേടി​യാ​യി. 16 പന്നിക്കൂട്ടത്തിനും ഭൂതബാ​ധി​ത​നും സംഭവി​ച്ചതെ​ല്ലാം നേരിൽ കണ്ടവർ അവർക്കു കാര്യങ്ങൾ വിവരി​ച്ചുകൊ​ടു​ക്കു​ക​യും ചെയ്‌തു. 17 അപ്പോൾ, ആ പ്രദേശം വിട്ട്‌ പോകാൻ അവർ യേശു​വിനോട്‌ അപേക്ഷി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക