-
മത്തായി 23:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 “കപടഭക്തരായ+ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ വെള്ള പൂശിയ ശവക്കല്ലറകൾപോലെയാണ്.+ അവ പുറമേ ഭംഗിയുള്ളതാണ്. അകത്തോ മരിച്ചവരുടെ അസ്ഥികളും എല്ലാ തരം അശുദ്ധിയും നിറഞ്ഞിരിക്കുന്നു. 28 അങ്ങനെതന്നെ, നിങ്ങളും പുറമേ നീതിമാന്മാരാണ്; പക്ഷേ അകമേ കാപട്യവും ധിക്കാരവും* നിറഞ്ഞിരിക്കുന്നു.+
-
-
ലൂക്കോസ് 18:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 തങ്ങൾ നീതിമാന്മാരാണെന്നു സ്വയം വിശ്വസിക്കുകയും അതേസമയം മറ്റുള്ളവരെ നിസ്സാരരായി കാണുകയും ചെയ്തിരുന്ന ചിലരോടു യേശു ഇങ്ങനെയൊരു ദൃഷ്ടാന്തവും പറഞ്ഞു:
-